കൊച്ചി: സബ് ജൂനിയർ, ജൂനിയർ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 100 മീറ്റർ മത്സരങ്ങൾ കായികമേളയിലെ രണ്ടാം ദിനത്തെ കളറാക്കി. സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ചേരാനല്ലൂർ ജി.എച്ച്.എസിലെ പി.എൻ. വിനായക് സ്വർണം നേടി. 12.9 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.
പെൺകുട്ടികളുടെ വിഭാഗത്തിൽ 13.5 സെക്കൻഡിൽ ഫിനിഷ് ചെയ്ത് യു. വൈഗ ഒന്നാമതെത്തി. വെങ്ങോല ശാലേം എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കഴിഞ്ഞവർഷം 100, 200 മീറ്ററുകളിൽ സ്വർണം നേടിയിരുന്നു. ജൂനിയർ ആൺകുട്ടികളിൽ എം.എ. കോളേജ് സ്പോർട്സ് ഹോസ്റ്റലിലെ നോബിൾ ബിനോയ് സ്വർണം സ്വന്തമാക്കി. കീരംപാറ സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥി 11 സെക്കൻഡിൽ ലക്ഷ്യം തൊട്ടു. ജൂനിയർ പെൺകുട്ടികളിൽ തോപ്പുംപടി അവർ ലേഡീസ് സി.ജി.എച്ച്.എസിലെ ത്രയ ബിനുവാണ് (13.3 സെക്കൻഡ്) ഒന്നാമതെത്തിയത്. സീനിയർ വിഭാഗത്തിന്റെ മത്സരം അടുത്ത ദിവസം നടക്കും. മേളയുടെ വേഗതാരങ്ങൾ ആരെന്നറിയാൻ ഈ ചിത്രംകൂടി തെളിയണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |