കൊച്ചി: 17 വർഷത്തെ മീറ്റ് റെക്കാഡ് ഒറ്റയേറിൽ മായ്ച്ച് ജൂഡ ജേക്കബ്. അതും നാല് ദിവസത്തെ പരിശീലനത്തിൽ! ജൂനിയർ ബോയ്സ് ഷോട്ട്പുട്ടിലാണ് തേവര സേക്രഡ് ഹാർട്ട് എച്ച്.എസ്.എസിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥി ചരിത്രനേട്ടം കുറിച്ചത്. 2009ൽ കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസിലെ ജിബിൻ റെജി സ്ഥാപിച്ച 12.47 മീറ്റർ ദൂരത്തിന്റെ റെക്കോഡാണ് മറികടന്നത്. 12.76 മീറ്ററാണ് പുതിയ സ്വർണദൂരം.
ഉപജില്ലയിൽ വിജയിച്ചെങ്കിലും കാര്യമായ പരിശീലനമില്ലാതെയാണ് ജൂഡ ജില്ലാ മേളയ്ക്കെത്തിയത്. മത്സരത്തിന് മുന്നോടിയായി വെറും നാലു ദിവസത്തെ പരിശീലനം മാത്രമാണ് ലഭിച്ചത്. ബാസ്കറ്റ്ബാൾ മത്സരപരിചയവുമാണ് താരത്തിന് കരുത്തായത്. സംസ്ഥാന ബാസ്കറ്റ്ബോൾ ടീമിലുൾപ്പെടെ താരം തിളങ്ങിയിട്ടുണ്ട്.
ചെല്ലാനം സ്വദേശിയായ ഫ്രാൻസിസ് പ്രിൻസിന്റെയും റോസ്മേരിയുടെയും മകനാണ്. റേച്ചൽ, അക്സാ എന്നിവർ സഹോദരങ്ങളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |