വൈപ്പിൻ: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കെന്നപോലെ വയോജനങ്ങളായ പുരുഷന്മാർക്കും സൗജന്യയാത്ര അനുവദിക്കണമെന്ന് ചെറായി മഹാത്മാ വയോജന കൂട്ടായ്മ വാർഷികയോഗം ആവശ്യപ്പെട്ടു. നിറുത്തലാക്കിയ ട്രെയിൻ യാത്രാഇളവ് റെയിൽവേ പുനഃസ്ഥാപിക്കണമെന്നും യോഗം കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. വാർഷികാഘോഷം വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.കെ. ജോഷി ഉദ്ഘാടനം ചെയ്തു. ഫിലോമിന ജോസ് അദ്ധ്യക്ഷയായി. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ജയൻ, എ.സി. ഗോപി, കെ.കെ. രത്നൻ, കെ.വി. സുപ്രൻ, ക്ഷേമാവതി ഗോപി, ഷീല അപ്പുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു. ആശാവർക്കർ മിനി ബാബു ലഘുവ്യായാമമുറകൾ പരിചയപ്പെടുത്തി. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |