കൊച്ചി: മാക്ട- രാജഗിരി ഫിലിം ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്തു.
മട്ടാഞ്ചേരി മാഫിയയാണ് മികച്ച ഷോർട്ട് ഫിലിം. സംവിധാന പുരസ്കാരം അൻസൽ മുഹമ്മദും സംഗീതസംവിധായക പുരസ്കാരം ക്രിസ്റ്റി ജോബിയും സ്വന്തമാക്കി. രഘുനാഥ് പലേരി (ഗോൾഡൻ ലവ്)
മികച്ച നടനായും ഇന്ദുമതി മണികണ്ഠൻ (കാതലുക്ക് മര്യാദൈ) മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
രാജഗിരി കോളജ് ഒഫ് മാനേജ്മെന്റ് ഡയറക്ടർ ഫാ. അജീഷ് പുതുശേരി അദ്ധ്യക്ഷനായി. സംവിധായകൻ എം.സി. ജിതിൻ, മാക്ട ചെയർമാൻ ജോഷി മാത്യു, സജിൻലാൽ, പ്രിൻസിപ്പൽ ഡോ. ലാലി മാത്യു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |