
കൊച്ചി: ലക്ഷദ്വീപ് എഴുത്തുകാരൻ പൂക്കുട്ടി മുഹമ്മദ് കോയ രചിച്ച ജെസ്സരി ഭാഷയിലെ ആദ്യാ കവിതാസമാഹാരം ‘ശളിയം ശുളൽ’ ഇന്ന് 11ന് പ്രസ് ക്ലബ്ബ് ഹാളിൽ പ്രകാശനം ചെയ്യും. ജസ്റ്റിസ് എസ്. മനു മുഖ്യാതിഥിയാകും. കവിയും ഗാനരചയിതാവുമായ അൻവർ അലി പ്രകാശനം നിർവഹിക്കും, അമ്പിളി ഓമനക്കുട്ടൻ, രാംദാസ് കടവല്ലൂർ, പബ്ലിക് പ്രോസിക്യൂട്ടർ ജിബിൻ ജോസഫ് എന്നിവർ പങ്കെടുക്കും. ജെസ്സരി നിഘണ്ടു, ലക്ഷദ്വീപിന്റെ കാണാപ്പുറങ്ങൾ, ബിത്ര ദ്വീപ്, ലക്ഷദ്വീപ് ഒറ്റ നോട്ടത്തിൽ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികൾ. കേന്ദ്ര സാഹിത്യ അക്കാഡമി ജനറൽ കൗൺസിൽ മെമ്പറാണ് മുഹമ്മദ് കോയ. ലക്ഷദ്വീപിലെ ഭാഷയാണ് ജെസരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |