
കൊച്ചി: കേരള കാർഷിക സർവകലാശാലയുമായി സഹകരിച്ച് ടൈ കേരള അഗ്രികോൺ 2026 സംഘടിപ്പിച്ചു. സംരംഭകർ, നിക്ഷേപകർ, ബാങ്കിംഗ് പ്രതിനിധികൾ, സാങ്കേതികവിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുത്തു. സർവകലാശാല വൈസ് ചാൻസലർ ഡോ. ടി. സജിത റാണി ഉദ്ഘാടനം ചെയ്തു. ടൈ കേരള മുൻ പ്രസിഡന്റ് ശിവദാസ് ബി. മേനോൻ മുഖ്യപ്രഭാഷണം നടത്തി. ചേതന ഫോർമുലേഷൻസ് മാനേജിംഗ് ഡയറക്ടർ ദാമോദർ അവനൂർ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ കെ. പോൾ തോമസ്, സർവകലാശാല ഡീൻ ഡോ. കെ. സുരേന്ദ്ര ഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |