
കൊച്ചി: ശിശുദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ല ശിശുക്ഷേമ സമിതി ഈ മാസം 31ന് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂളാണ് വേദി. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികൾക്കായി കഥ, കവിത, ഉപന്യാസം, പദ്യപാരായണം എന്നീ ഇനങ്ങളിൽ സാഹിത്യ മത്സരങ്ങളുണ്ടാകും. ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കർ തിരഞ്ഞെടുപ്പിന് എൽ.പി, യു.പി. വിഭാഗങ്ങളിലെ കുട്ടികൾക്കായി മലയാള പ്രസംഗമത്സരവും നടത്തും. മത്സരങ്ങൾ രാവിലെ 8.30ന് ആരംഭിക്കും. 28നകം പേരുകൾ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനും വിവരങ്ങൾക്കും ഫോൺ: 9645304479, 9744983944
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |