
കൊച്ചി: ജില്ലാ സ്കൂൾ കായികമേളയിൽ കോതമംഗലം മാർബേസിൽ എച്ച്.എസ്.എസിലെ ജൗഹറും കോതമംഗലം എം.എ. കോളേജ് സ്പോർട്സ് ഹോസ്റ്റലിലെ അദബിയ ഫർഹാനും പള്ളുരുത്തി അവർ ലേഡീസ് സി.ജി.എച്ച്.എസിലെ ത്രയ ബിനുവും അതിവേഗതാരങ്ങൾ. ഇന്നലെ നടന്ന സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 100 മീറ്റർ മത്സരങ്ങൾ പൂർത്തിയായതോടെയാണ് വേഗതാരങ്ങളുടെ ചിത്രം തെളിഞ്ഞത്.
സീനിയർ താരത്തോട് കിടപിടിക്കുന്ന പ്രകടനം കാഴ്ചവെച്ചാണ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണം നേടിയ ത്രയ ബിനു വേഗതാരമായത്. 13.3 സെക്കൻഡിലാണ് ത്രയ ഫിനീഷ് ചെയ്തത്. സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ സ്വർണം നേടിയ അദബിയ ഫർഹാനും 13.3 സെക്കൻഡിലാണ് ലക്ഷ്യംതൊട്ടത്. സീനിയർ ആൺകുട്ടികളുടെ മത്സരത്തിൽ 11.1 സെക്കൻഡിൽ ഫിനീഷ് ചെയ്താണ് ജൗഹർ അതിവേഗ താരമായത്. കഴിഞ്ഞ വർഷത്തെ വേഗതാരങ്ങളായിരുന്നു ജൗഹറും അദബിയയും. തവണ സ്വന്തം വേഗം തിരുത്തിയാണ് ജൗഹറിന്റെ കുതിപ്പ്. 11.2 സെക്കൻഡായിരുന്നു കഴിഞ്ഞ വർഷത്തെ സമയം. കഴിഞ്ഞ തവണ ജൂനിയർ താരമായിരിക്കെ സീനിയർ താരങ്ങളെ പിന്തള്ളിയാണ് അദബിയ വേഗതാരമായത്. അന്ന് 12.5 സെക്കൻഡിൽ ഫിനീഷ് ചെയ്ത അദബിയയ്ക്ക് ഇക്കുറി വേഗം കുറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |