SignIn
Kerala Kaumudi Online
Monday, 19 October 2026 4.58 AM IST

പൊന്നുപോലെ 'ആദിത്യ സൗഹൃദം'

aditya

കൊച്ചി: പരിക്ക് കാരണം പ്രതീക്ഷകളെല്ലാം അസ്തമിച്ചപ്പോൾ കീരംപാറ സെന്റ് സ്റ്റീഫൻസ് എച്ച്.എസിലെ പ്ലസ് വൺ വിദ്യാർത്ഥി ആദിത്യൻ രതീഷ് തന്റെ സ്‌പൈക്കുകൾ സീനിയറായ ടി.വി. ആദിത്യന് നൽകി. ജൂനിയറിന്റെ സ്‌നേഹം കാലിലണിഞ്ഞ് ടി.വി. ആദിത്യൻ ട്രാക്കിൽ നിന്ന് ഓടിയെടുത്തത് ഇരട്ടപ്പൊന്ന്. സീനിയർ ആൺകുട്ടികളുടെ 1500, 3000 മീറ്റർ മത്സരങ്ങളിലാണ് എം.എ. കോളേജ് സ്‌പോർട്‌സ് ഹോസ്റ്റലിനു വേണ്ടി മത്സരിച്ച ഇടുക്കി വെൺമണി സ്വദേശി സ്വർണം നേടിയത്.

കേടുപറ്റിയ പഴയ സ്‌പൈക്‌സ് ഉപയോഗിച്ചായിരുന്നു ടി.വി. ആദിത്യന്റെ പരിശീലനമെല്ലാം. പുതിയതൊന്ന് വാങ്ങാനുള്ള സാമ്പത്തിക ശേഷി കുടുംബത്തിനുണ്ടായിരുന്നില്ല. ഈ സ്‌പൈക്‌സ് ഇട്ട് തന്നെ മത്സരിക്കാൻ തയ്യാറെടുക്കവെയാണ് പരിശീലനത്തിനിടെ പേശിക്ക് പരിക്കേറ്ര് മത്സരത്തിൽ നിന്ന് പിന്മാറിയ ആദിത്യൻ രതീഷ് സമ്മാനമായി കിട്ടിയ സ്‌പൈക്‌സ് ആത്മസുഹൃത്തിന് നൽകിയത്.

കഴിഞ്ഞ വർഷം 3000 മീറ്റർ ഓട്ടത്തിനിടെയാണ് ടി.വി. ആദിത്യന്റെ സ്‌പൈക്‌സിന് കേടുപറ്റിയത്. എന്നിട്ടും 3000 മീറ്ററിൽ സ്വർണവും 1500 മീറ്ററിൽ വെള്ളിയും ക്രോസ് കൺട്രിയിൽ വെങ്കലവും ടി.വി. ആദിത്യൻ സ്വന്തമാക്കിയിരുന്നു. ഇന്ന് ക്രോസ് കൺട്രിയിലും താരം മത്സരിക്കുന്നുണ്ട്. കൂലിപ്പണിക്കാരനായ വിജിൻസിന്റെയും സുമയുടെയും മകനാണ് ടി.വി. ആദിത്യൻ. ചെന്നൈയിൽ ബാങ്ക് ഉദ്യോഗസ്ഥനായ രതീഷിന്റെയും രാഖിയുടെയും മകനാണ് ആദിത്യൻ രതീഷ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL