
വൈപ്പിൻ: കഴിമ്പ്രം വിജയൻ സ്മാരക സമിതി നാടക പ്രതിഭയ്ക്കുള്ള മൂന്നാമത് കഴിമ്പ്രം വിജയൻ അവാർഡ് ഞാറക്കൽ ശ്രീനിക്ക്. പതിനായിരം രൂപയും, ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്. കേരള സാഹിത്യ അക്കാഡമി സെക്രട്ടറി എം. പി.സരേന്ദ്രൻ വലപ്പാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ അവാർഡ് സമ്മാനിച്ചു. 79 പിന്നിട്ടിട്ടും നടൻ, സംവിധായകൻ, നാടക പ്രവർത്തകൻ എന്നീ നിലകളിൽ ആറു പതിറ്റാണ്ടായി നാടക രംഗത്താണ്. 2015ൽ സംഗീത നാടകഅക്കാദമി, ഗുരുപൂജ അവാർഡ് ലഭിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ആയി വിരമിച്ച ഉഷയാണ് സഹധർമ്മിണി. മക്കൾ: അനൂപ്, അഖില.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |