SignIn
Kerala Kaumudi Online
Monday, 19 October 2026 4.58 AM IST

 കിരീടം ഉറപ്പിച്ച് കോതമംഗലം വിട്ടുതരില്ല കട്ടായം!

aswathy

കൊച്ചി: എതിരാളികൾക്ക് എത്തിപ്പിടിക്കാൻ പോലും അവസരം നൽകാതെ കുതിച്ച കോതമംഗലം ജില്ലാ സ്‌കൂൾ കായികമേളയുടെ കിരീടത്തിൽ പിടിമുറുക്കി. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കായികമേളയ്ക്ക് കൊടിയിറങ്ങാൻ ഒരുപകൽ മാത്രം ശേഷിക്കെ, 237 പോയിന്റാണ് കോതമംഗലം ഉപജില്ലാ ടീം ട്രാക്കിൽ നിന്നും ഫീൽഡിൽ നിന്നും തൂത്തുവാരിയത്. 28 സ്വർണം, 22 വെള്ളി, 20 വെങ്കലം. തൊട്ടുപിന്നിലുള്ള അങ്കമാലി ഉപജില്ലയേക്കാൾ 144 പോയിന്റ് മുന്നിൽ.

മൂന്നാംദിനം പെരുമ്പാവൂർ ഉപജില്ലയ്ക്ക് കാലിടറി. എട്ട് സ്വർണവും ഒമ്പത് വെള്ളിയും ഏഴ് വെങ്കലുമായി 93 പോയിന്റ് നേടിയ അങ്കമാലി രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ചപ്പോൾ പെരുമ്പാവൂർ മൂന്നാം സ്ഥാനത്തേയ്ക്ക് കൂപ്പുകുത്തി. എട്ട് സ്വർണവും നാല് വെള്ളിയും 12 വെങ്കലവുമടക്കം 79 പോയിന്റാണ് പെരുമ്പാവൂരിന്റെ സമ്പാദ്യം. അഞ്ചുവീതം സ്വർണവും വെള്ളിയും മൂന്ന് വെങ്കലവും നേടിയ എറണാകുളം 40 പോയിന്റുമായി നാലാം സ്ഥാനത്തേയ്ക്ക് ഉയർന്നു. സ്‌കൂളുകളിൽ നിലവിലെ ചാമ്പ്യന്മാരായ മാർബേസിൽ ഓവറോൾ കിരീടം ഉറപ്പിച്ചു. 22 സ്വർണവും 15 വെള്ളിയും 15 വെങ്കലവുമടക്കം 170 പോയിന്റാണ് മാർബേസിലിനുള്ളത്.

തൊട്ടുപിന്നിൽ പെരുമ്പാവൂർ വെസ്റ്റ് വെങ്ങോല ശാലേം എച്ച്.എസാണ്. അഞ്ച് സ്വർണവും രണ്ട് വെള്ളിയും അഞ്ച് വെങ്കലവുമടക്കം വെറും 36 പോയിന്റാണ് ശാലേമിന്റെ സമ്പാദ്യം. അങ്കമാലി മൂക്കന്നൂർ സെക്രഡ് ഹാർട്ട് ഓർഫനേജ് എച്ച്.എസാണ് മൂന്നാമത്. ഒരു സ്വർണവും അഞ്ച് വെള്ളിയും നാല് വെങ്കലവും നേടിയ സേക്രഡ് ഹാർട്ടിന് 24 പോയിന്റ് മാത്രമേ സ്വന്തമായുള്ളൂ. ഗ്ലാമർ ഇനമായ സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 100 മീറ്റർ ഓട്ടമടക്കം 65 ഇനങ്ങളുടെ ഫൈനൽ ഇന്നലെ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL