കൊച്ചി: കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാലയുടെ (കുഫോസ്) സ്ഥാപക വൈസ് ചാൻസലറായിരുന്ന പ്രൊഫ. ഡോ. ബി. മധുസൂദനക്കുറുപ്പിന്റെ അനുസ്മരണ സമ്മേളനം എറണാകുളം ബി.ടി.എച്ചിൽ നാളെ 3.30ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. അദ്ദേഹം രചിച്ച 'എക്‌സ്‌പ്ലോറിംഗ് ദി ലെഗസി ഒഫ് ഫിഷിംഗ് ആൻഡ് ഫാമിംഗ് ബിലോ സീലെവൽ: വേമ്പനാട് കോൾ വെറ്റ്‌ലൻഡ്‌സ് ഒഫ് സതേൺ ഇന്ത്യ" എന്ന പുസ്തകത്തിന്റെ പ്രകാശനവും ഇതോടൊപ്പം നടക്കും. ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ അദ്ധ്യക്ഷനാകും. മുൻ മന്ത്രിമാരായ കെ. ബാബു, എസ്. ശർമ്മ എന്നിവർ പുസ്തകത്തിന്റെ ആദ്യപ്രതികൾ ഏറ്റുവാങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |