
കൊച്ചി: ന്യൂമാൻ അസോസിയേഷൻ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് 5.30ന് കലൂർ ലൂമെൻ ജ്യോതിസിൽ നടക്കുന്ന സിമ്പോസിയം ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ അഡ്വ. ടി. അസഫലി ഉദ്ഘാടനം ചെയ്യും. ഭരണഘടനാ സ്ഥാപനങ്ങളിലെ ജനാധിപത്യവും സുതാര്യതയും എന്നതാണ് സിമ്പോസിയത്തിന്റെ വിഷയം. ന്യൂമാൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ചാർളിപോൾ അദ്ധ്യക്ഷനാകും. മുൻ മേയറും സി.പി.എം സംസ്ഥാന കമ്മിറ്റിഅംഗവുമായ അഡ്വ .എം . അനിൽകുമാർ, ബി.ജെ.പി വക്താവ് പി.ആർ. ശിവശങ്കർ, അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രൊഫ. സന്തോഷ് ടി. വർഗീസ്, ഡോ. എ.പി. മാത്യു എന്നിവർ പ്രസംഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |