
കൊച്ചി: വ്യവസായ, വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കുന്നത്തുനാട് താലൂക്ക്തല ലോൺ മേള പെരുമ്പാവൂർ ഇ.എം.എസ് ടൗൺ ഹാളിൽ നവംബർ മൂന്നിന് രാവിലെ 10ന് നടക്കും. ബാങ്ക് വായ്പ എടുത്ത് സംരംഭം ആരംഭിക്കുവാനും വിപുലീകരിക്കാനും താത്പര്യമുള്ളവർക്ക് ലോൺ ലഭ്യമാക്കാൻ മേളയിൽ അവസരമൊരുക്കും. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, കാനറാ ബാങ്ക്, കേരള ഫിനാൻഷ്യൽ കോർപറേഷൻ, കേരള ബാങ്ക്, കേരള ഗ്രാമീണ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, ഫെഡറൽ ബാങ്ക്, ബാങ്ക് ഒഫ് ബറോഡാ, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ എന്നീ ബാങ്കുകൾ പങ്കെടുക്കും. രജിസ്ട്രേഷന്: 8136935110.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |