
വൈപ്പിൻ: ചെറായിയിൽ നികത്തിയ തോട് പുനഃസ്ഥാപിക്കാൻ ഓംബുഡ്‌സ്മാൻ ഉത്തരവിട്ടു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 16-ാം വാർഡിലെ ചെറായി യക്ഷിത്തറഭാഗത്ത് തോട്ടിലെ നീരൊഴുക്ക് സുഗമമാക്കാനും ഇതിന്റെ ചെലവും നികത്തുന്നതിനു മുൻപ് തൊഴിലുറപ്പ് പദ്ധതി പ്രകാരം തോട് വൃത്തിയാക്കി കയർ ഭൂവസ്ത്രം വിരിച്ചതിന് ചെലവായ തുകയും തോട് നികത്തിയ വ്യക്തികളിൽ നിന്ന് ഈടാക്കാനും
ഉത്തരവിലുണ്ട്. തൊഴിലുറപ്പ് പദ്ധതിപ്രകാരം വൃത്തിയാക്കി ഭൂവസ്ത്രം ധരിച്ച് സംരക്ഷിച്ച തോട് അതിനുശേഷം മണ്ണും കെട്ടിടാവശിഷ്ടങ്ങളും മറ്റുമിട്ട് സ്വകാര്യ വ്യക്തികൾ നികത്തുകയായിരുന്നു. നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോബൽ കുമാർ പരാതിപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം നടത്തി ഓംബുഡ്‌സ്മാൻ ഉത്തരവിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |