SignIn
Kerala Kaumudi Online
Thursday, 29 October 2026 4.02 AM IST

എം. മുകുന്ദന്റെ കഥയ്ക്ക്  മാളവികയുടെ ചിത്രാവിഷ്കാരം

y

കാഞ്ഞിരമറ്റം: എം. മുകുന്ദന്റെ 'അപ്പം ചൂടുന്ന കുങ്കിയമ്മ" എന്ന കഥയിലെ 'കുഴിയാന" എന്ന ഭാഗം ചിത്രങ്ങളിലൂടെ ആവിഷ്കരിച്ച് പുസ്തകമാക്കിയ പതിനാറുകാരി മാളവിക സജിക്ക് എഴുത്തുകാരന്റെ അഭിനന്ദനം. കാഞ്ഞിരമറ്റം അരയൻകാവ് സ്വദേശിനിയായ മാളവികയുടെ കലാസൃഷ്ടി ശ്രദ്ധയിൽപ്പെട്ട എം. മുകുന്ദൻ നേരിട്ട് വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്. കഥാസന്ദർഭങ്ങളെ ഗ്രാഫിക് രൂപത്തിൽ ക്രമീകരിച്ചൊരുക്കിയ പുസ്തകം നയന ബുക്സാണ് പ്രസിദ്ധീകരിച്ചത്.
കൊല്ലം തടത്തിൽ സജി-രാജി ദമ്പതികളുടെ മകളായ മാളവിക ബ്രഹ്മമംഗലം എച്ച്.എസ്.എസ്/വി.എച്ച്.എസ് സ്കൂളിലെ പ്ലസ് വൺ ബയോമാക്സ് വിദ്യാർത്ഥി ആണ്. കാട്ടിക്കുന്ന് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉദയംപേരൂർ എസ്.എൻ.ഡി.പി സ്കൂളിൽനിന്ന് 94 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി വിജയിച്ചു. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കുഴിയാനയുടെ ചിത്രാവിഷ്കാരം നടത്തിയത്. മീരാബെൻ അവതാരികയെഴുതിയ പുസ്തകം ചെമ്പിൽ നടന്ന ചടങ്ങിൽ വൈക്കം മനോജ് പ്രകാശനം ചെയ്തു.
ചിത്രരചനയിലെ കഴിവ് തിരിച്ചറിഞ്ഞ സോഷ്യൽ സയൻസ് അദ്ധ്യാപിക ദിവ്യ ടീച്ചർക്കും ചെമ്പിലെ ലൈബ്രറിയിലെത്തിയ ഡോ. വി.പി. ഗംഗാധരനും മാളവിക ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഒന്നാം ക്ലാസ് മുതൽ ചിത്രരചന അഭ്യസിക്കുന്ന മാളവിക മൂന്നാം ക്ലാസ് മുതൽ ഒ.ടി. രാമണന്റെ കീഴിൽ പരിശീലനം നേടി. സിപ്പി പള്ളിപ്പുറത്തിന്റെ 'കിങ്ങിണിത്തത്ത" എന്ന പുസ്തകത്തിലെ കഥാസന്ദർഭങ്ങളും ചിത്രങ്ങളാക്കിയിട്ടുണ്ട്.

ഒരാളെ കണ്ടാൽ മുഖം മനസ്സിൽ പതിപ്പിച്ച് ചിത്രം വരയ്ക്കാൻ പ്രത്യേക കഴിവുള്ള മാളവിക പാട്ട്, ഭരതനാട്യം, ബോട്ടിൽ ആർട്ട് എന്നിവയിലും മികവ് തെളിയിച്ചിട്ടുണ്ട്. മത്സരങ്ങളേക്കാൾ സ്വന്തം ഇഷ്ടപ്രകാരം വരയ്ക്കാനാണ് ഈ വിദ്യാർത്ഥി താത്പര്യം പ്രകടിപ്പിക്കുന്നത്.സഹോദരൻ ആദിത്യൻ ബി.എസ്‌സി നഴ്സിംഗ് മൂന്നാം വർഷ വിദ്യാർത്ഥിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL