മൂവാറ്റുപുഴ: പ്രഥമ വയലാർ രാമവർമ്മ സാഹിത്യ സ്മൃതി പുരസ്കാരം പോയലി സക്കീർ ഹുസൈൻ രചിച്ച മസാറയിലെ പെൺ ജീവിതങ്ങൾ എന്ന പുസ്തകത്തിന്. 10,000 രൂപയും മെമന്റോയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മാരാരിക്കുളം വില്ലേജ് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പുരസ്കാര വിതരണ സമ്മേളനം മനുഷ്യാവകാശ കമ്മിഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സംസ്കാരികവേദി സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷനായി. മുൻമന്ത്രി പി. പ്രസാദ് എം.എൽ.എ മുഖ്യാതിഥിയായി, വയലാർ ശരത് ചന്ദ്ര വർമ്മ പുരസ്കാര സമർപ്പണം നടത്തി. രാജു പള്ളിപ്പറമ്പിൽ, ബി. ജോസുകുട്ടി, കെ.ആർ. കുറുപ്പ് , എം.ഇ. ഉത്തമ കുറുപ്പ്, കരപ്പുറം രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |