
കൊച്ചി: സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനും ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് അവബോധം വളർത്താനും ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ പൊലീസ് നടപ്പാക്കുന്ന കമ്മ്യൂണിറ്റി ലെഡ് ഇനിഷ്യേറ്റീവ് ഫോർ സൈബർ റെസിലന്റ് കേരളം (ക്‌ളിക് ) പ്രചാരണത്തിന് ഇന്ന് തുടക്കം. 2027ഓടെ സൈബർ കുറ്റകൃത്യങ്ങളില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
രാവിലെ 10.30ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പദ്ധതി ഉദ്‌ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനാകും. സിനിമാതാരം മമ്മൂട്ടി, മന്ത്രി റോജി എം. ജോൺ, സോഹോ കോർപ്പറേഷൻ സ്ഥാപകൻ ശ്രീധർ വെമ്പു, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയൻ തുടങ്ങിയവർ പങ്കെടുക്കും.
സൈബർ സേഫ് വില്ലേജ്, സൈബർ റെസിലിയന്റ് സെന്ററുകൾ, സൈബർ ക്യാപ്‌ടന്മാർ, സൈബർ ഫസ്‌റ്റ് റെസ്‌പോണ്ടേഴ്‌സ് എന്നിവയും ചടങ്ങിൽ പ്രഖ്യാപിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ മേഖല, സാമൂഹിക സംഘടനകൾ, യുവജനങ്ങൾ, പൊതുജനങ്ങൾ എന്നിവരെ ഒരുമിപ്പിച്ച് സൈബർ സുരക്ഷയെ ജനകീയ പ്രസ്ഥാനമാക്കി മാറ്റുകയാണ് ക്‌ളിക് വിഭാവനം ചെയ്യുന്നത്. “അറിവിലൂടെ ജാഗ്രത, ജാഗ്രതയിലൂടെ പ്രതിരോധം” എന്ന സന്ദേശവുമായി സൈബർ ഭീഷണികളെ നേരിടാൻ ശേഷിയുള്ളതുമായ കേരളം കെട്ടിപ്പെടുക്കാനുള്ള കൂട്ടായ ശ്രമത്തിനാണ് തുടക്കം കുറിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |