SignIn
Kerala Kaumudi Online
Sunday, 01 November 2026 5.58 AM IST

റീലത്തോൺ ഗ്രാൻഡ് ഫിനാലെ

rbi

കൊച്ചി: കോളേജ് വിദ്യാർത്ഥികൾക്കായി സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള റീൽ നിർമ്മാണ മത്സരമായ 'ആർ.ബി.ഐ റീലത്തോണി"ന്റെ ഗ്രാൻഡ് ഫിനാലെ നടന്നു. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ തിരുവനന്തപുരം റീജിയണൽ ഓഫീസാണ് പരിപാടി സംഘടിപ്പിച്ചത്. അനധികൃത ലോൺ ആപ്പുകൾ, മ്യൂൾ അക്കൗണ്ടുകൾ തുടങ്ങിയ സൈബർ അധിഷ്ഠിത സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു 343 കോളേജുകളിലെ ക്യാമ്പയിൻ. ഫൈനലിസ്റ്റുകളെ ഫിനാലെയിൽ ആദരിച്ചു. ഡി.ജി.പി റവാഡ ചന്ദ്രശേഖർ, സംവിധായകനും നടനുമായ ബേസിൽ ജോസഫ് എന്നിവർ മുഖ്യാതിഥികളായി. ആർ.ബി.ഐ തിരുവനന്തപുരം റീജിയണൽ ഡയറക്ടർ പ്രവീൺകുമാർ വസന്ത രാമചന്ദ്രൻ, ചെന്നൈ റീജിയണൽ ഡയറക്ടർ യരസി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL