SignIn
Kerala Kaumudi Online
Sunday, 01 November 2026 5.57 AM IST

ചിന്മയ അമൃത മഹോത്സവം

chin

കൊച്ചി: 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചിന്മയ മിഷൻ സംഘടിപ്പിച്ച ത്രിദിന ചിന്മയ അമൃത മഹോത്സവ ഗ്ലോബൽ സമ്മേളനം ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സമാപിച്ചു. ഇന്ത്യയിലും വിദേശത്തുനിന്നുമായി 9,000 പേർ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, ഇന്ത്യയിലെ ഐക്യരാഷ്ട്രസഭാ റെസിഡന്റ് കോ ഓർഡിനേറ്റർ സ്റ്റെഫാൻ പ്രീസ്നർ തുടങ്ങിയവർ പങ്കെടുത്തു. സ്വാമി ചിന്മയാനന്ദ സരസ്വതിയുടെ ഉപദേശങ്ങൾ യുവതലമുറയിൽ എത്തിക്കാനും വേദാന്തമൂല്യങ്ങൾ സേവനത്തിലൂടെയും കരുണയിലൂടെയും പ്രാവർത്തികമാക്കുന്നതിനുമുള്ള പ്രതിബദ്ധത മിഷൻ ആവർത്തിച്ചു. ഗുരുദേവദർശനം മുന്നോട്ടുകൊണ്ടുപോകുമെന്നും സമ്മേളനം പ്രഖ്യാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CHINMAYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL