
വൈപ്പിൻ: സി.പി.ഐ വൈപ്പിൻ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ.കെ. സത്യവ്രതൻ അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ്അംഗം കെ.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ട്രേഡ് യൂണിയൻ നേതാവും ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായ ടി.എസ്. തിലകന് കെ.കെ. സത്യവ്രതൻ സ്മാരക അവാർഡ് ചടങ്ങിൽ സമ്മാനിച്ചു. മണ്ഡലം സെക്രട്ടറി കെ.എൽ. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ടി. രഘുവരൻ, ജില്ലാ എക്സിക്യുട്ടീവ് അംഗം എസ്. ശ്രീകുമാരി, എൻ.കെ. ബാബു , പി.എസ്. ഷാജി , പി.എസ്. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |