ഏലൂർ: എ.ഐ.ടി.യു.സിയുടെ 106 -ാമത് സ്ഥാപക ദിനാചരണവും മുൻ ജനറൽ സെക്രട്ടറി ഗുരുദാസ് ഗുപ്ത അനുസ്മരണവും ഭരണഘടനാ സംരക്ഷണദിനമായി ചുമട്ട് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പുതിയ റോഡിൽ നടന്ന യോഗം സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം എം.ടി. നിക്സൺ ഉദ്ഘാടനം ചെയ്തു. കളമശേരി മണ്ഡലം സെക്രട്ടറി പി.എസ്. സെൻ ഭരണഘടനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ കൗൺസിൽ അംഗം ഷാജി ഇടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എസ്. അജിത് കുമാർ, ടി.എം. ഷെനിൻ, യു.എഫ് . തോമസ്, പി.എ. നവീൻകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |