SignIn
Kerala Kaumudi Online
Friday, 06 November 2026 3.26 AM IST

ചിറ്റൂരിൽ കാണാം ഒറിജിനൽ 'ലക്ഷദീപം'

vilk

കൊച്ചി: ദീപാവലി ദിനത്തിൽ തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ലക്ഷം ദീപങ്ങൾ തെളിച്ച് നടത്തുന്ന ലക്ഷദീപക്കാഴ്ചയ്ക്ക് വിപുലമായ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. നവംബർ എട്ടിനാണ് ദീപാവലി. കേരളത്തിലെ ഭക്തസമൂഹങ്ങൾക്കിടയിൽ പ്രശസ്തമാണ് ചിറ്റൂർ ലക്ഷദീപം. ഇത്രയേറെ വിളക്കുകൾ തെളിച്ച് നടത്തുന്ന ദീപാവലി ലക്ഷദീപം അപൂർവമാണ്.

എള്ളെണ്ണയും എള്ളുതിരിയും മാത്രമാണ് വിളക്ക് കത്തിക്കാൻ ഉപയോഗിക്കുക. ഇവയി​ൽ നല്ലൊരു ഭാഗം ഭക്തർ സമർപ്പി​ക്കും. തി​രികളും ചന്ദനത്തിരിയും കർപ്പൂരവും സംഭാവനകളായും വരും. എള്ളുകി​ഴി​കൾ കെട്ടി​ സമർപ്പി​ക്കുന്നവരും ധാരാളമുണ്ട്. എറണാകുളം ശിവക്ഷേത്രത്തിൽ വഴിപാടും തുലാഭാരവും മറ്റുമായെത്തുന്ന എള്ളും എത്തിക്കാറുണ്ട്. രണ്ട് ക്ഷേത്രങ്ങളും കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ളതാണ്.

രാവും പകലുമായി നൂറുകണക്കിന് ഭക്തരുടെ അദ്ധ്വാനമുണ്ട് ലക്ഷദീപത്തിന് പിന്നിൽ. വിളക്കുകളും ചിരാതുകളും വൃത്തിയാക്കുക, എള്ളുതിരി കെട്ടുക, പ്രദക്ഷിണവഴി​ക്ക് ചുറ്റും സ്റ്റാൻഡുകൾ സ്ഥാപിക്കുക തുടങ്ങിയ ജോലികൾ 20ലേറെ ദി​വസമായി​ നടക്കുന്നുണ്ട്. ഭക്തർ തന്നെയാണ് എല്ലാ ജോലി​കളും ചെയ്യുക. അതി​ലേറെയും വനി​തകളുമാണ്. ക്ഷേത്രോപദേശക സമി​തി​യാണ് സംഘാടകർ. കുറച്ചുസമയം കൊണ്ട് ഈ വി​ളക്കുകളെല്ലാം കത്തി​ക്കുകയെന്ന ഭഗീരഥപ്രയത്നത്തി​ൽ 2500 ഓളം പേർ പങ്കെടുക്കും.

3,500 വിളക്കുകൾ

ലക്ഷം ചിരാതുകൾ

മൂവായിരത്തിലേറെ ഓട്ടുവിളക്കുകളും ലക്ഷത്തോളം ചിരാതുകളും വർഷത്തിൽ ഒരിക്കൽ മാത്രം നടത്തുന്ന ലക്ഷദീപത്തിനായി ക്ഷേത്രത്തിൽ സ്റ്റോക്കുണ്ട്. അഞ്ഞൂറോളം വി​ളക്കുകൾ ഇടപ്പളളി​ തൃക്കോവി​ൽ ക്ഷേത്രത്തി​ൽ നി​ന്നും ലഭി​ക്കും. ആംഗ്ളേയറുകൾ കൊണ്ട് ഒരുക്കിയ സ്റ്റാന്റുകൾ കൂട്ടിയോജിപ്പിച്ച് അതിലാണ് വിളക്കുകൾ വയ്ക്കുന്നത്. ചിരാതുകളും സ്റ്റാൻഡുകളും സൂക്ഷിക്കാൻ ഊട്ടുപുരയിൽ പ്രത്യേകം മുറിയുണ്ട്. ഓട്ടുവിളക്കുകൾ ക്ഷേത്രത്തിന്റെ അറയിലാണ് വയ്ക്കുക. സവിശേഷമായ ഈ ചടങ്ങ് 34 വർഷം മുമ്പ് ചെറി​യതോതി​ൽ ​ മേൽശാന്തിയാണ് തുടക്കമിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL