SignIn
Kerala Kaumudi Online
Friday, 06 November 2026 5.50 AM IST

നേട്ടവുമായി കൊച്ചി ഇ.പി.എഫ്.ഒ

epfo

കൊച്ചി: ദേശവ്യാപകമായി നടപ്പാക്കുന്ന എംപ്ലോയീസ് എൻറോൾമെന്റ് ക്യാമ്പയിനിൽ കൊച്ചി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) റീജിയണൽ ഓഫീസിന് നേട്ടം. 195 സ്ഥാപനങ്ങളിലൂടെ 2000 ജീവനക്കാരെ പുതുതായി ചേർത്ത് ദേശീയതലത്തിൽ നാലാം സ്ഥാനവും കേരളത്തിൽ ഒന്നാമതുമെത്തി.

മുമ്പ് ഇ.പി.എഫ് പരിധിയിൽ വരാതിരുന്ന 29 സ്ഥാപനങ്ങളെ സാമൂഹ്യ സുരക്ഷാ വലയത്തിന് കീഴിൽ കൊണ്ടുവരാൻ സാധിച്ചു. ഇതുവഴി വലിയൊരു വിഭാഗം ജീവനക്കാർ പ്രൊവിഡന്റ് ഫണ്ട്, പെൻഷൻ, 7 ലക്ഷം രൂപ വരെയുള്ള എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (ഇ.ഡി.എൽ.ഐ) എന്നിവയുടെ ആനുകൂല്യങ്ങൾക്ക് അർഹരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL