കൊച്ചി: രാസലഹരിയുമായി സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനെ ഡാൻസാഫും മുളവുകാട് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. മുളവുകാട് പൊന്നാരിമംഗലം കണിയുത്തറ വീട്ടിൽ കെ.എസ്. ബ്രഹ്മദത്തനാണ് (29) പിടിയിലായത്. ഇയാളിൽ നിന്ന് 13.410 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പൊന്നാരിമംഗലം പള്ളിക്ക് സമീപത്ത് നിന്ന് രാത്രിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാൾ ആഴ്ചകളായി നിരീക്ഷണത്തിലായിരുന്നു. മുളവുകാട് ടവർലൈൻ ഭാഗത്തെ നിരവധി ലഹരി കേസുകളിൽപ്പെട്ട യുവാവാണ് ബ്രഹ്മദത്തന് രാസലഹരി കൈമാറുന്നത്. കൊച്ചി സിറ്റി നാർക്കോട്ടിക് സെൽ എ.സി.പി എ. അനന്തലാലിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. മുളവുകാട് എസ്.എച്ച്.ഒ എ. നസീമിന്റെ നേതൃത്വത്തിൽ തുടരന്വേഷണം നടത്തും. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |