
കൊച്ചി: കൊച്ചി കോർപ്പറേഷനും ജെയിൻ സർവകലാശാല ഫ്യൂച്ചർ കേരള മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഫ്യൂച്ചർ കൊച്ചി കോൺക്ലേവ് ജെയിൻ സർവകലാശാല ക്യാമ്പസിൽ ഇന്ന് രാവിലെ 9.30ന് തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്യും. മേയർ അഡ്വ. വി.കെ. മിനിമോൾ അദ്ധ്യക്ഷയാകും. ഹൈബി ഈഡൻ എം.പി, ഫ്യൂച്ചർ കേരള മിഷൻ ചീഫ് ഫെസിലിറ്റേറ്റർ ഡോ. ടോം ജോസഫ് തുടങ്ങിയവർ പങ്കെടുക്കും. രണ്ടാം ദിനം മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ റോജി എം. ജോൺ, വി.ഇ. അബ്ദുൾ ഗഫൂർ, എൽ.എസ്.ജി.ഡി സെക്രട്ടറി എം.ജി. രാജമാണിക്യം തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |