
കൊച്ചി: നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടികൾ ശക്തമാക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലാഭക്കൊതിയോടെ മത്സരയോട്ടത്തിന് ജീവനക്കാരെ പ്രേരിപ്പിക്കുന്ന ബസ് ഉടമകളുടെ പെർമിറ്റ് റദ്ദാക്കാൻ മോട്ടോർ വാഹനവകുപ്പ് തയ്യാറാകണം. കഴിഞ്ഞ ഒരു മാസത്തിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വകാര്യ ബസുകളുടെ അശ്രദ്ധയും അമിതവേഗതയും മൂലം നിരവധി അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം കാക്കനാട് ഇൻഫോപാർക്ക് ജീവനക്കാരിക്ക് സംഭവിച്ചതുപോലുള്ള ദാരുണാന്ത്യം മറ്റാർക്കും ഉണ്ടാകാതിരിക്കാൻ ഗതാഗത വകുപ്പും പൊലീസും നടപടികൾ സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ആർ.കെ. റെനീഷ്, പ്രസിഡന്റ് കെ.പി. രാജേഷ് എന്നിവർ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |