SignIn
Kerala Kaumudi Online
Friday, 06 November 2026 3.25 AM IST

കഴിഞ്ഞ വർഷം കരയ്ക്കടിഞ്ഞത് 161 കടൽ സസ്തനികൾ

beach
കഴിഞ്ഞ ആഗസ്റ്റ് 10ന് തൃശൂർ അഴീക്കോട് ബീച്ചിൽ കരയ്ക്കടിഞ്ഞ ബ്രൈഡ്‌സ് തിമിംഗലം

കൊച്ചി: ഇന്ത്യൻ തീരങ്ങളിൽ 2024-25വർഷം 161 സമുദ്ര സസ്തനികൾ കരയ്ക്കടിഞ്ഞതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) പഠനറിപ്പോർട്ട്. കരയ്ക്കടിഞ്ഞതിൽ കൂടുതലും ഡോൾഫിനാണ്. തിമിംഗലം, ഡോൾഫിൻ തുടങ്ങിയ കടൽ സസ്തനികൾ കൂടുതലായി കരയ്ക്ക് അടിയുന്ന തീരപ്രദേശങ്ങൾ തിരിച്ചറിയാനും സംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും ലക്ഷ്യമിട്ട് സീനിയർ സയന്റിസ്റ്റ് ഡോ. രതീഷ് കുമാർ രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പഠനം. സി.എം.എഫ്.ആർ.ഐയുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിലെ വിദഗ്ദ്ധരും പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരും വിവരശേഖരണത്തിൽ പങ്കാളികളായി. സി.എം.എഫ്.ആർ.ഐയിൽ നടക്കുന്ന അന്താരാഷ്ട്ര സമുദ്രസിമ്പോസിയത്തിലാണ് ഗവേഷകർ പഠന റിപ്പോർട്ട് അവതരിപ്പിച്ചത്.

ട്രെവർ പ്ലാറ്റ് സയൻസ് ഫൗണ്ടേഷൻ, കുസാറ്റ് കെമിക്കൽ ഓഷ്യനോഗ്രഫി വിഭാഗം, സി.എം.എഫ്.ആർ.ഐ, മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന മൂന്ന് ദിവസത്തെ സിമ്പോസിയം ഇന്ന് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL