
കൊച്ചി: വാർഡ് വിഭജനത്തിനനുസരിച്ച് മാറാത്ത സ്ഥിരം വീട്ട് നമ്പറുകൾ നൽകുന്ന ഡിജിഡോർ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മന്ത്രി കെ.എം. ഷാജി പറഞ്ഞു. ജെയിൻ യൂണിവേഴ്സിറ്റിയും കൊച്ചി കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിച്ച ഫ്യൂച്ചർ കൊച്ചി കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നഗരാസൂത്രണത്തിൽ വിദേശ മാതൃകകൾ കണ്ണടച്ച് പകർത്തുന്നത് ഗുണകരമാകില്ല. ഭരണസമിതികളുടെ താല്പര്യങ്ങൾക്കപ്പുറം ജനങ്ങളുടെ ആവശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ആസൂത്രണമാണ് വേണ്ടതെന്നും തദ്ദേശ സ്ഥാപനങ്ങളിലെ പ്ലാൻ ഫണ്ടുകൾ വാർഡ് മെമ്പർമാർക്ക് വികസന കാഴ്ചപ്പാടില്ലാതെ തുല്യമായി വീതിച്ചു നൽകുന്ന രീതി അഭികാമ്യമല്ലെന്നും മന്ത്രി പറഞ്ഞു.
നഗരാസൂത്രണം സുതാര്യമാക്കാൻ ലക്ഷ്യമിട്ടുള്ള കൊച്ചി കോർപ്പറേഷന്റെ 'കൊച്ചി 3ഡി ഡിജിറ്റൽ ട്വിൻ' പദ്ധതിക്കും മന്ത്രി കോൺക്ലേവിൽ പൂർണ പിന്തുണ പ്രഖ്യാപിച്ചു. മേയർ അഡ്വ.വി.കെ.മിനിമോൾ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, എം.എൽ.എ മാരായ ടോമി ചമ്മണി,ടി.ജെ. വിനോദ്, ദീപക് ജോയ്, ഉമാ തോമസ്,ഡെപ്യൂട്ടി മേയർ വി.ആർ സുധീർ, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന വിവിധ സെഷനുകളിലായി മുൻ മന്ത്രി കെ. ബാബു, എറണാകുളം കളക്ടർ ജി. പ്രിയങ്ക, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |