
കൊച്ചി: കൊച്ചിൻ കാർണിവൽ ഇത്തവണ കൂടുതൽ വിപുലമായി സംഘടിപ്പിക്കും. കളക്ടറുടെ ചേംബറിൽ ഇന്നലെ ചേർന്ന മുന്നൊരുക്ക യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ വർഷം എട്ടു ലക്ഷത്തോളം പേർ പങ്കെടുത്ത സാഹചര്യത്തിൽ ഇത്തവണ തിരക്ക് വർദ്ധിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ക്രമീകരണങ്ങൾ.
വെളി ഗ്രൗണ്ട്, വാസ്കോഡഗാമ ബീച്ച്, പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലാകും പ്രധാന പരിപാടികൾ. കുടുംബങ്ങൾക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന ദൃശ്യവിസ്മയങ്ങളാണ് ഒരുക്കുന്നത്. ഡിസംബർ 27 മുതൽ 31 വരെയാണ് പ്രധാന പരിപാടികൾ. മുഹമ്മദ് ഷിയാസ് എം.എൽ.എ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സുരക്ഷയ്ക്കായി പൊലീസ് പ്രത്യേക പ്ലാൻ തയ്യാറാക്കും.
ആരോഗ്യവകുപ്പ് ആംബുലൻസ് സൗകര്യവും മെഡിക്കൽ ടീമിനെയും നിയോഗിക്കും.
ഭക്ഷണശാലകളിൽ ഫുഡ് സേഫ്റ്റി സ്ക്വാഡ് പരിശോധന നടത്തും.
ആവശ്യത്തിന് ബയോടോയ്ലറ്റുകൾ ഉറപ്പാക്കാൻ കൊച്ചി നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
യാത്രാസൗകര്യത്തിനായി കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തും.
റോറോ ബോട്ടുകൾ രാത്രി ഏഴു വരെയും ഗതാഗത വകുപ്പിന്റെ ആറ് ബോട്ടുകൾ രാത്രി വൈകിയും സർവീസ് നടത്തും. ബോട്ട് ജെട്ടികളിൽ ലൈറ്റിംഗും പൊലീസ് കാവലും ഉറപ്പാക്കും.
കെ.എസ്.ഇ.ബി തടസമില്ലാത്ത വൈദ്യുതിയും വാട്ടർ അതോറിറ്റി കുടിവെള്ളവും ലഭ്യമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |