
ആലുവ: നാലാമത് ഓൾ കേരള ഓപ്പൺ കിഡ്സ് അത്ലറ്റിക്സ് മീറ്റ് സീനിയർ ദേശീയ വെറ്ററൻ അത്ലറ്റിക്സ് ചാമ്പ്യൻ ജോസ് മാവേലി എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് മത്സരപരിചയവും കായികരംഗത്ത് മുന്നേറാനുള്ള ആത്മവിശ്വാസവും ലഭിക്കുന്നതിന് ഇത്തരം മത്സരങ്ങൾ ഏറെ പ്രയോജനകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജോസ് മാവേലി പറഞ്ഞു. ഡോ. വിനോദ് പത്മനാഭൻ, ഡോ. സാഗർ, വി.ടി. അശോക്, സജിമോൻ, പി.എ. വർഗീസ്, സുനിൽകുമാർ, ആൻഡ്രൂസ്, ഷോണി ഗിരീഷ്, വർഗീസ് ലോറൻസ്, സിജോ ജോർജ്, ആന്റണി സേവ്യർ, ഷാജി, ജൂലിയസ് എന്നിവർ ഓൾ കേരള ഓപ്പൺ കിഡ്സ് അത്ലറ്റിക്സ് മീറ്റിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |