
പറവൂർ: ബംഗളൂരുവിൽ നടന്ന ലോക കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി മത്സരിച്ച് കത്ത ഇനത്തിൽ സ്വർണമെഡലും കുമിതെ ഇനത്തിൽ വെങ്കല മെഡലും നേടി സി.വി. നേഹ. കിക്ക് ബോക്സിംഗിലും മിക്സ് ബോക്സിംഗിലും കേരളത്തിന് വേണ്ടി സ്വർണമെഡൽ നേടിയിട്ടുണ്ട്. പറവൂർ കളരിപ്പയറ്റ് അക്കാഡമിയിലെ സ്വാമിനാഥൻ, ലെജു എന്നീ ഗുരുക്കളുടെ ശിഷ്യയാണ്. പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിനിയായ നേഹ കുന്നുകര ചേലാട്ട് വീട്ടിൽ വിൻസന്റിന്റെയും മുൻ ഇന്ത്യൻ കബഡിതാരം ബിന്ദുവിന്റെയും മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |