
പള്ളുരുത്തി: പള്ളുരുത്തി കാർണിവൽ മാരത്തൺ 2026 ഒഫീഷ്യൽ ലോഞ്ചിംഗ് എസ്.ഡി.പി.വൈ സ്കൂൾ ഹാളിൽ കായിക യുവജനക്ഷേമകാര്യ മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി, മുഹമ്മദ് ഷിയാസ് എം.എൽ.എ, ദീപക് ജോയി എം.എൽ.എ, മേയർ അഡ്വ. വി.കെ മിനിമോൾ, ചെയർമാൻ എ. ജെ. ജെയിംസ്, കൺവീനർ സന്തോഷ് ആലുംപറമ്പിൽ, തമ്പി സുബ്രഹ്മണ്യൻ, എൻ. ആർ. ശ്രീകുമാർ, വി. എഫ്. ഏണസ്റ്റ്, പി. പി. ജേക്കബ്, കെ. എ. അഫ്സൽ തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 20ന് രാവിലെ 6.30 ന് പള്ളുരുത്തി എം. കെ അർജുനൻ മാസ്റ്റർ ഓപ്പൺ ഗ്രൗണ്ടിൽ ആണ് ഫ്ളാഗ് ഓഫ്. ഡിസംബർ 10ന് രജിസ്ട്രേഷൻ അവസാന തീയതി. രജിസ്ട്രേഷന്: https://eventdio.com/voice-of -palluruthy/carnival-marathon-2026 Ph. 9605180515.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |