കട്ടപ്പന : ആർട്ടിസ്റ്റ്സ് ഫ്രറ്റേണിറ്റി (കാഫ്) ജില്ലാ വാർഷികാഘോഷമായ കാഫ് ഡേ 20ന് ലബ്ബക്കട ഹൈറേഞ്ച് വില്ലാസിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ദേവസി ഉദ്ഘാടനം ചെയ്യും. സംഗീതം, നൃത്തം, നാടകം, ശബ്ദലൈറ്റ് ടെക്നീഷ്യൻമാർ, ഉപകരണ നിർമാതാക്കൾ തുടങ്ങി വിവിധ മേഖലകളിലെ കലാകാരന്മാരെ ഒരുവേദിയിൽ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന പ്രവർത്തിക്കുന്നത്. കോവിൽമല രാജാവ് രാമൻ രാജമന്നാൻ, സാംസ്‌കാരിക പ്രവർത്തകൻ ജിജി കെ ഫിലിപ്പ്, കാഫ് സ്റ്റേറ്റ് ടെക്നിക്കൽ ഹെഡ് അനൂപ് ട്യൂൺസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. നിലവിൽ ഏഴായിരത്തിലേറെ അംഗങ്ങളുള്ള കാഫ് കലാകാരന്മാർക്കായി രണ്ട് കോടിയിലധികം രൂപയുടെ സഹായം വിതരണം ചെയ്ത സംഘടനയാണ്. കലാകാര ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള മികച്ച സേവനത്തിനുള്ള അംഗീകാരമായി 2025ൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും കാഫ് ഇടം നേടിയിരുന്നുവെന്നും ജില്ലാ ചെയർമാൻ സിനോയി ജോൺ, ജില്ലാ പ്രസിഡന്റ് ബിനോ തോമസ്, ജില്ലാ പി.ആർ.ഒ ജയരാജ് കട്ടപ്പന, ജില്ലാ വൈസ് പ്രസിഡന്റ് ബിജോയ്, ജില്ലാ ട്രഷറർ സോജൻ കട്ടപ്പന സോൺ സെക്രട്ടറി ജോബിൻ, പിആർഒ അഞ്ജലി എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |