SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.10 AM IST

നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടും അക്കൗണ്ടും പരസ്യമാക്കി ആംആദ്മി

തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ തൊടുപുഴ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫണ്ടും അക്കൗണ്ടും പരസ്യമാക്കി ആംആദ്മി പാ‌ർട്ടി ജില്ലാ പ്രസിഡന്റ് ബേസിൽ ജോൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയാണ് അക്കൗണ്ടും തിരഞ്ഞെടുപ്പ് ഫണ്ടും പരസ്യപ്പെടുത്തിയത്. നാല് ലക്ഷം രൂപയിൽ താഴെ മാത്രമാണ് ആകെ സംഭാവന ലഭിച്ചത്. ഇതിൽ 90 ശതമാനവും നൽകിയത് പാർട്ടി പ്രവർത്തകരും അനുഭാവികളുമാണ്. 5,15,000 രൂപയാണ് തിരഞ്ഞെടുപ്പിലാകെ ചെലവായത്.തിരഞ്ഞെടുപ്പ് ചെലവിൽ ഭൂരിഭാഗവും നിർവഹിച്ചത് പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും സംഭാവന കൊണ്ടാണെന്ന് നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ റോയ് പ്ലാത്തോട്ടം, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റോബിൻ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL