ഇടവെട്ടി :ശ്രീദുർഗ്ഗാഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ ഉത്സവം ഇന്ന് സമാപിക്കും.രാവിലെ 7 ന് സഹസ്രനാമം
7.44 നും9.52 നും മദ്ധ്യേഉള്ള മുഹൂർത്തത്തിൽ ദർശന പ്രാധാന്യമുള്ള പ്രതിഷ്ഠ ചടങ്ങുകൾ നടക്കും. ഭക്തർക്ക് ദർശനത്തിനായി രാവിലെ 11 വരെ സൗകര്യമുണ്ടായിരിക്കും.പ്രതിഷ്ഠ കഴിഞ്ഞുള്ള ആദ്യനേദ്യം 108 നാളികേരത്തിന്റെ ചതുർശ്ശതം വഴിപാട് നടക്കും. തുടർന്ന് ഉച്ചയ്ക്ക് 1.00 ന് അന്നദാനം, രാത്രി 7.00 ന് സാംസ്‌കാരിക സമ്മേളനം, അനുമോദന സദസ്സ്. സാംസ്‌കാകാരിക സമ്മേളനത്തിന്റെ ഉദ്ഘാടന കർമ്മം കൊടകര അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം മഠാധിപതി സ്വാമി ദേവചൈതന്യാനന്ദ സരസ്വതി നിർവഹിക്കും.വിവിധ ഹൈന്ദവ, ക്ഷേത്ര, സാമുദായിക നേതാക്കൾ പങ്കെടുക്കും. രാത്രി 8.30ന് തിരുവാതിര എന്നിവ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |