ബൈസൺവാലി: ബസ് കാത്തിരിപ്പു കേന്ദ്രം സാമൂഹ്യവിരുദ്ധർ തകർത്തു. ബൈസൺവാലി അങ്കണവാടിക്ക് സമീപം ചെമ്മണ്ണാർ- ഗ്യാപ്പ് റോഡിന്റെ വശത്ത് സ്ഥിതി ചെയ്തിരുന്ന ബസ് കാത്തിരിപ്പു കേന്ദമാണ് ചൊവ്വാഴ്ച രാത്രി സാമൂഹ്യവിരുദ്ധർ അടിച്ചു തകർത്തത്. ചെമ്മണ്ണാർ- ഗ്യാപ്പ് റോഡിന്റെ നിർമാണത്തോടനുബന്ധിച്ച് കെ.എസ്.ടി.പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ് ഈ ബസ് കാത്തിരിപ്പു കേന്ദ്രം. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ നിത്യവും ഉപയോഗിക്കുന്നതായിരുന്നു ഇത്. കുറച്ചു കാലങ്ങളായി അർദ്ധരാത്രിയിലും മറ്റും മദ്യപരുടെ താവളമായി ഈ ബസ് കാത്തിരിപ്പ് കേന്ദ്രം മാറിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇത് സാമൂഹ്യവിരുദ്ധർ അടിച്ചു തകർത്തതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതു നശിപ്പിച്ചവർക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |