മണക്കാട്: വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷവും കുടുംബസംഗമവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ്. ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങൾ കത്തിച്ച മെഴുകുതിരികൾ പിടിച്ചു കൊണ്ട് പ്രാർത്ഥനയോടെ സ്ഥാനാരോഹണം നടത്തി. വൈ.എം.സി.എയുടെ പ്രഥമ പ്രസിഡന്റായിരുന്ന റവ. ഫാ. ജോൺസൺ പുറ്റാനിലിന്റെ ഫോട്ടോ അനാച്ഛാദനം, മുൻ പ്രസിഡന്റുമാരെ ആദരിക്കൽ, വിവിധ ഇനം മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം എന്നിവ നടത്തി. നാഷണൽ വൈ.എം.സി.എ എക്സിക്യൂട്ടീവ് മെമ്പർ എം.സി. ജോയി, അസി. റീജിയൺ സെക്രട്ടറി ജിൻസൺ ബേബി, ഫാ. തോമസ് വട്ടത്തോട്ടത്തിൽ, സബ് റീജിയൺ ചെയർമാൻ ജോയി തോമസ്, ജന. കൺവീനർ ജോണി ജോസഫ്, വനിതാ ഫോറം കൺവീനർ ഷൈജ കെ. മാത്യു, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ ജേക്കബ്, വൈ.എം.സി.എ സെക്രട്ടറി ജോർജ് ടി. ജോൺ, വൈസ് പ്രസിഡന്റ് അന്ന വിനോദ്, ട്രഷറർ കെ.എം. ജോയി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
എറണാകുളം ജില്ലയുടെ അതിർത്തി ഗ്രാമമായ ചെല്ലാനം കണ്ടക്കടവിലെ മീൻക്കെട്ടിൽ മീൻതേടിയിറങ്ങിയ നീർക്കാക്കകൾ