
തൊടുപുഴ: ചേംബർ ഓഫ് ട്രേഡേഴ്സ് മൾട്ടി പർപ്പസ് സഹകരണ സംഘത്തിന്റെ ഓഫീസ് കാഞ്ഞിരമറ്റം ബൈപാസ് ജംഗ്ഷനിൽ പാലാനിക്കൽ ബിൽഡിംഗിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു.ഗവ.ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അജീവ് പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ, തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എ സലിംകുട്ടി, അസി. ഡയറക്ടർ ജിറ്റ്സി ജോർജ്ജ്, കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ഇൻസ്‌പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി യു.എം ഷാജി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി.എസ് മോഹൻദാസ്, വാർഡ് കൗൺസിലർ പി.എ ഷാഹുൽ ഹമീദ്, നിയോജക മണ്ഡലം പ്രസിഡന്റ് എൻ.പി ചാക്കോ, മർച്ചന്റ് ട്രസ്റ്റ് പ്രസിഡന്റ് ആർ.ജയശങ്കർ, എക്സിക്യൂട്ടീവ് ഡയറക്ടർ ടോമി സെബാസ്റ്റ്യൻ, സംഘം ഡയറക്ടർ ബോർഡ് അംഗങ്ങൾ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് സജി പോൾ സ്വാഗതവും ഓണററി സെക്രട്ടറി ജോസ് ജെ ആലപ്പാട്ട് എവർഷൈൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |