പീരുമേട്: വാഗമൺ ഗവ. ഹയർ സെക്കന്ററി സ്‌കൂളിന്‌നേരെ വീണ്ടും സാമൂഹ്യവിരുദ്ധരുടെആക്രമണം.
ഓണം അവധിക്ക് സ്‌കൂൾ അടച്ചപ്പോൾ സ്‌കൂളിലെ ഗ്രില്ലും പെൺകുട്ടികളുടെ ശുചിമുറിയുടെ വാതിലുകളും അക്രമികൾതകർത്തു. അകത്തുണ്ടായിരുന്ന സ്റ്റീൽ ടാപ്പുകൾ ഇവർമോഷണം നടത്തി. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് ശുചിമുറി ഉപയോഗിക്കാൻ കഴിയാത്തസാഹചര്യമാണ് ഇപ്പോഴുള്ളത്. മുൻപും
ഈ സ്‌കൂളിന്‌നേരെ ആക്രമം നടത്തിയിരുന്നു. കഴിഞ്ഞ വർഷം സ്‌കൂളിലെ കുടിവെള്ള പൈപ്പുകൾ രണ്ടുതവണ കത്തിച്ചിരുന്നു. നിലവിൽ പണം കൊടുത്തു വാങ്ങുന്ന വെള്ളമാണ് ഇവിടെ ഉപയോഗിക്കുന്നത്. സ്‌കൂൾകോമ്പൗണ്ടിൽഹോട്ടൽ മാലിന്യം തള്ളുന്നതും മദ്യകുപ്പികൾ എറിയുന്നതും പതിവാണ്. താൽക്കാലിക പരിഹാരമായി അദ്ധ്യാപകർ മുൻകൈയെടുത്ത് പുതിയ ടാപ്പുകൾ സ്ഥാപിച്ചെങ്കിലും അധികൃതരുടെ അനാസ്ഥയിൽ വലിയ പ്രതിഷേധമുണ്ട്.
അതേസമയം, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാരെവേഗത്തിൽ പിടികൂടുമെന്നും വാഗമൺ സി.ഐ അറിയിച്ചു. സ്‌കൂളിന് സ്ഥിരം സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |