
തൊടുപുഴ: കെ.എസ്.റ്റി എംപ്ലോയീസ് സംഘ് ( ബി.എം.എസ് ) ജില്ലാസമ്മേളനം തൊടുപുഴയിൽ നടന്നു.സംസ്ഥാന സെക്രട്ടറിഎസ്.ആർ.അനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗിരീഷ് തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.ആർ.കൃഷ്ണകുമാർ, കെ.എസ്.റ്റി എംപ്ലോയീസ് സംഘ് സംസ്ഥാന ജോ. സെക്രട്ടറി എസ്. അരവിന്ദ്, ബി.എം.എസ് സംസ്ഥാന സമിതിയംഗം കെ.ജയൻ, ആർ.എസ്.എസ്. ജില്ലാ കാര്യവാഹ് പി.ശ്രീനാഥ്, ബി.എം.എസ് മേഖലാ പ്രസിഡന്റ് അജിത്കുമാർ, സംസ്ഥാന മിഡിയാസെൽ കൺവീനർ സുഹൃത് കൃഷ്ണ, കേരള വാട്ടർ അതോറിറ്റി എംപ്ലോയിസ് സംഘ് ജില്ലാ സെക്രട്ടറി ബോണി മാത്യു, എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഭാരവാഹികളായി കെ.ജയൻ - പ്രസിഡന്റ്, എം.ബി ഗിരീഷ് - വർക്കിംഗ് പ്രസിഡന്റ്, എൻ.ആർ കൃഷ്ണകുമാർ - സെക്രട്ടറി, ആർ.അദീഷ് - ട്രഷറർ എന്നിവരടങ്ങുന്ന പത്തംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |