SignIn
Kerala Kaumudi Online
Friday, 04 September 2026 11.56 PM IST

വിശ്വമാതാ ഗുരുകുല ആശ്രമം വാർഷികം

കട്ടപ്പന : തോപ്രാംകുടി വിശ്വമാതാ ഗുരുകുല ആശ്രമം വാർഷികവും മംഗള ചണ്ഡികാ ഹവനവും സന്യാസി ദീക്ഷയും 11, 12, 13 തീയതികളിൽ നടക്കും. 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് റോയി കെ പൗലോസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോവിൽമല രാജാവ് രാമൻ രാജമന്നാൻ സംസാരിക്കും. തുടർന്ന് ആചാര്യവരണം, വാസ്തുഹോമം, കാപ്പ് കെട്ടൽ, ഇഷ്ടി പൂജ, ഭൂമിപൂജ, ഹോമകുണ്ഡ നിർമാണം, കലശ സ്ഥാപനം, മംഗളാരതി, അന്നപ്രസാദം, തുടർന്ന് ഭക്തിഗാനസുധ. 12ന് രാവിലെ 7 മുതൽ അഗ്നി സ്ഥാപനം, ദിക് പാലക ബന്ധനം, കലശപൂജ, ഗണപതിഹവനം, ഗായത്രി ഹവനം, നവഗ്രഹവനം, നക്ഷത്ര ഹവനം, മഹാലക്ഷ്മി ഹവനം, മൂലമന്ത്ര ഹോമം, മംഗള ആരതി, അന്ന പ്രസാദം, മൂന്നിന് പ്രണവസാധന സമേതം, സുദർശന ഹോമം, മൃത്യുഞ്ജയ ഹോമം, മഹാദീപാരാധന, അന്നപ്രസാദം. 13ന് രാവിലെ 7 മുതൽ മൂലമന്ത്രഹോമം, വേദപാരായണം, ദേവീമാഹാത്മ്യ പാരായണം, മഹാന്വാസ സമേതം, വസോർധാര, മംഗള ചണ്ഡികാ ഹവനം, മഹാപൂർണാഹൂതി, ആശിർവാദം, മന്ത്രപുഷ്പം, മഹാദീപാരാധന, അന്നപ്രസാദം, തുടർന്ന് ആലുവ സുദർശൻ നയിക്കുന്ന ഭക്തിഗാനസുധ എന്നിവയും നടക്കുമെന്ന് ഡോ. പ്രഭാകരാനന്ദ സരസ്വതി മഹാരാജ്, സ്വാമി വിശ്വാനന്ദ സരസ്വതി, സംഗമേശാനന്ദ സരസ്വതി, വിനോദ് ശർമ, കെ ടി സുരേഷ്, പി പി രേഖ, സി എൻ രൂപിക എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL