SignIn
Kerala Kaumudi Online
Friday, 04 September 2026 6.40 AM IST

ശ്രീകൃഷ്ണജയന്തി: നഗരത്തിലെ ട്രാഫിക് ക്രമീകരണങ്ങൾ

തൊടുപുഴ:ശ്രീകൃഷ്ണ ജയന്തി ആഘോങ്ങളുടെ ഭാഗമായി തൊടുപുഴ നഗരത്തിൽ ഇന്ന് വൈകിട്ട് 4 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ (പ്രൈവറ്റ് ബസ് ഉൾപ്പടെ) തൊടുപുഴ സീമാസ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് മുല്ലക്കൽ ജംഗ്ഷൻ എത്തി വെങ്ങല്ലൂർ - കോലാനി ബൈപാസ് വഴി പോകേണ്ടതാണ്.

 തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്നും മൂലമറ്റം, മങ്ങാട്ട് കവല തുടങ്ങി കിഴക്കൻ മേഖലകളിലേക്ക് പോകേണ്ട വാഹനങ്ങൾ കോതായിക്കുന്ന് ബൈപാസ് കെ.എസ്.ആർ.ടി.സി ജംഗ്ഷൻ വഴി ഇൻഡ്യൻഹാർ‌ഡ് വെയർ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണ്.

 മൂവാറ്റുപുഴ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഷാപ്പുംപടി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഷാപ്പുംപടി - മങ്ങാട്ട് കവല നാലുവരിപ്പാത വഴി തിരിഞ്ഞ് പോകേണ്ടതാണ്.

 മുതലക്കോടം - കാരിക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ എംപീസ് ജംഗ്ഷനിൽ നിന്നും മങ്ങാട്ട് കവല ഇൻഡ്യൻ ഹാർഡ് വെയർ ജംഗ്ഷൻ ബൈപാസ് വഴി തിരിഞ്ഞ് പോകേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL