തൊടുപുഴ: ബാലഗോകുലം തൊടുപുഴ ജില്ലയിൽ ഇന്ന് സംഘടിപ്പിച്ചിട്ടുള്ള ശ്രീകൃഷ്ണജയന്തി മഹാശോഭായാത്രകളുടെ
വിവരങ്ങൾ
തൊടുപുഴ മഹാശോഭായാത്ര:- തൊടുപുഴ കാരിക്കോട് ഭഗവതിക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന മഹാശോഭായാത്രക്ക് തൊടുപുഴ ബാലഗോകുലം നേതൃത്വം നൽകും. 4ന് കാരിക്കോട് ക്ഷേത്രത്തിൽ തയ്യാറാക്കിയിരിക്കുന്ന ഉറിയടിക്ക് ശേഷം പുറപ്പെടുന്ന മഹാശോഭായാത്രയിൽ തൊടുപുഴ, കാരിക്കോട്,
അഞ്ചിരി, തൊണ്ടിക്കുഴ, കാപ്പിത്തോട്ടം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ അണിചേരും. തുടർന്ന് തൊടുപുഴ കണ്ണന്റെ തിടമ്പേറ്റിയ രഥം ശോഭായാത്രയെ അനുഗമിക്കുന്നു. മഹാശോഭായാത്ര മുന്നോട്ടു നീങ്ങുമ്പോൾ മങ്ങാട്ടുകവല, കാഞ്ഞിരമറ്റം കവല, പുളിമൂട്ടിൽകവല, ഗാന്ധിസ്‌ക്വയർ, മണക്കാട് ജംഗ്ഷൻഎന്നിവിടങ്ങളിൽ വെച്ച് നഗരത്തിലെ മറ്റു ബാലഗോകുലങ്ങളിൽ നിന്നുള്ള ഉപശോഭായാത്രകൾ ഈ യാത്രയിൽ സംഗമിക്കും. മണക്കാട് കവലയിൽ നിന്നും ഉപശോഭായാത്രകൾ സംഗമിച്ച് 6.30ന് മഹാശോഭായാത്രയായി തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലേക്ക് പുറപ്പെട്ട് 7.30ന് ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. തുടർന്ന് പ്രസാദവിതരണവും, ക്ഷേത്രത്തിനുസമീപം തയ്യാറാക്കിയിരിക്കുന്ന സ്റ്റേജിൽ വിവിധ ബാലഗോകുലങ്ങളിലെ കുട്ടികൾ അവ
തരിപ്പിക്കുന്ന ഗോപികാനൃത്തവും.
ഇടവെട്ടി :- ഇടവെട്ടി ശ്രീദത്താത്രേയ, ശാസ്താംപാറ ശ്രീധർമ്മശാസ്താ ബാലഗോകുലങ്ങളുടെയും ഇടവെട്ടിശ്രീകൃഷ്ണസ്വാമിക്ഷേത്രം, ശ്രീദുർഗാഭഗവതിക്ഷേത്രം, ശാസ്താംപാറ ശ്രീധർമ്മശാസ്താക്ഷേത്രം ഭരണസമിതി എന്നിവയുടെ സംയുക്താഭാമുഖ്യത്തിൽ 5ന് ശാസ്താംപാറ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ഇടവെട്ടി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ സമാപിക്കുന്നു.
കരിങ്കുന്നം :- ശ്രീധർമ്മശാസ്താബാലഗോകുലത്തിന്റെനേതൃത്വത്തിൽ ശാസ്താംപാറ മുരുക ക്ഷേത്രത്തിൽ നിന്നും 5ന് ആരംഭിച്ച് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ സമാപിക്കുന്നു. ശേഷംബാലഗോകുലാംഗങ്ങളുടെ വിവിധ കലാപരിപാടികൾ.
പുറപ്പുഴ:- ശ്രീമുരുകബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പുറപ്പുഴ പുതുച്ചിറക്കാവ്, തറവട്ടം എന്നീ ക്ഷേത്രങ്ങളുടെ സഹകരണത്തോടെ നടക്കുന്ന ശോഭായാത്ര 5ന് പുതുച്ചിറക്കാവ് ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് തറവട്ടം ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ.
കുമാരമംഗലം: കുമാരമംഗലംശ്രീമഹേശ്വരി ബാലഗോകുലത്തിന്റെയും, ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണബാലഗോകുലത്തിന്റെയും നേതൃത്വത്തിൽ,ക്ഷേത്ര സഹകരണത്തോടെ ശോഭായാത്ര വൈകിട്ട് 4ന് വള്ളിയാനിക്കാട്ട് ഭഗവതിക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് പാറത്തല പാറയിൽ സ്വീകരണം ഏറ്റുവാങ്ങി പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നു. തുടർന്ന് പ്രസാദവിതരണം, ദീപാരാധന.
വഴിത്തല:
വഴിത്തല അമ്പാടി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വഴിത്തല പാറ ജംഗ്ഷനിൽ നിന്നും 4ന് ആരംഭിച്ച് വഴിത്തല തൃക്കേക്കുന്ന് മഹാദേവക്ഷേത്രത്തിൽ സമാപിക്കുന്നു. തുടർന്ന് ബാലഗോകുലത്തിലെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അന്നദാനവും.
വണ്ണപ്പുറം:
വണ്ണപ്പുറം കൃഷ്ണപ്രിയ ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്ര കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ നിരപ്പുപാറ ശിവപാർവ്വതി ക്ഷേത്രം. ചീങ്കൽ സിറ്റി കാണിക്കമണ്ഡപം, വെൺമറ്റം, ചേലച്ചുവട്, ഇരുപത്തിയഞ്ചേക്കർ ശ്രീഭദ്രകാളി ക്ഷേത്രം, ഒടിയപാറ, അമ്പലപ്പടി, കാളിയാർ എന്നിവിടങ്ങളിൽ നിന്നും 2ന് ആരംഭിക്കുന്ന ഉപശോ
ഭായാത്രകൾ പ്ലാന്റേഷൻ കവല ഗുരുമന്ദിരത്തിൽ സംഗമിച്ച് 4 ന് മഹാശോഭാത്രയായി കാഞ്ഞിരക്കാട്ട് ക്ഷേത്രത്തിൽ ദർശനം നടത്തി തെക്കേച്ചിറ ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ എത്തി വിശേഷാൽ ദീപാരാധനയോടെ സമാപിക്കും.
മൂലമറ്റം:
ശ്രീമഹാഗണപതി ക്ഷേത്രത്തിൽ നിന്നും നാലുമണിക്ക് പുറപ്പെടുന്നശോഭായാത്ര 5.30ന് അശോക കവലയിൽ ആലിൻചുവട്ടിൽ നിന്നുള്ള ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി അറക്കുളം നെറ്റിക്കാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ സമാപിക്കുന്നു. തുടർന്ന് ദീപാരാധന.
കുടയത്തൂർ:- കുടയത്തൂർ പഞ്ചായത്തിലെ ബാലഗോകുലങ്ങളുടെയും, സമുദായസംഘടനകളുടെയും ക്ഷേത്ര കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചക്കുളത്തുകാവ് ഉമാമഹേശ്വരക്ഷേത്രത്തിൽ നിന്നും 4.30ന് ആരംഭിക്കുന്ന മഹാശോഭായാത്രകുടയത്തൂർ ടൗൺചുറ്റി ശരംകുത്തി ശ്രീധർമ്മശാസ്താ ദേവീക്ഷേത്രത്തിൽ സമാപിക്കുന്നു. ശേഷം വിശേഷാൽ ദീപാരാധന, ഉറിയടി, പ്രസാദവിതരണം.
പടി. കോടിക്കുളം:- ബാലഗോകുലത്തിന്റെയും ചന്ദ്രപ്പിള്ളിൽ ദേവീക്ഷേത്രത്തിന്റെയും ഏഴല്ലൂർ നരസിംഹസ്വാമിക്ഷേത്രത്തിന്റെയും തൃക്കയിൽ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്റെയും, പാറപ്പുഴ ശ്രീമഹാദേവ ക്ഷേത്രത്തിന്റെയും കല്ലറമുകളേൽശ്രീമഹാദേവിക്ഷേത്രത്തിന്റെയും, പടി. കോടിക്കുളം ദേവീ - ആഞ്ജനേയക്ഷേത്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നും പുറപ്പെടുന്ന ശോഭായാ
ത്രകൾ വൈകിട്ട് 5.30ന് കുളത്തിങ്കലിൽ സംഗമിച്ച് മഹാശോഭായാത്രയായി തൃക്കയിൽ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ സമാപിക്കുന്നു. തുടർന്ന് ദീപാരാധന.പ്രസാദവിതരണം:
കോലാനി:- കോലാനി അമ്പാടി ബാലഗോകുലത്തിന്റെയും വിവിധക്ഷേത്രങ്ങളുടെയും ആഭിമുഖ്യത്തിൽ നടുക്കണ്ടം, പാറക്കടവ്, കാഞ്ഞിരംപാറ എന്നിവിടങ്ങളിൽ നിന്നും പുറപ്പെടുന്ന ശോഭായാത്രകൾ 4ന് കോലാനി കവലയിൽ സംഗമിച്ച് മഹാശോഭായാത്രയായി കോലാനി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽസമാപിക്കുന്നു. തുടർന്ന് പ്രത്യേക ദീപാരാധന, പ്രസാദവിതരണം.
മുട്ടം: അമ്പാടി ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്രങ്ങളുടെയും ആഭിമുഖ്യത്തിൽ മുട്ടം തയ്യക്കാവ് ഭഗവതിക്ഷേത്രത്തിൽ നിന്നും ശോഭായാത്ര 4.30ന് പുറപ്പെട്ട് മുട്ടം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ സമാപിക്കുന്നു. തുടർന്ന് പ്രത്യേക ദീപാരാധന, പ്രസാദവിതരണം, ഉറിയടി.
ഉടുമ്പന്നൂർ:ബാലഗോകുലം ഉടുമ്പന്നൂർ മണ്ഡലത്തിന്റെയും വിവിധ ഹൈന്ദവ - സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ ഇടമറുക് പാറേക്കാവ് ദേവീക്ഷേത്രത്തിൽ നിന്നും അമയപ്ര ശ്രീമഹാദേവ ക്ഷേത്രത്തിൽ നിന്നും, പന്നൂർ ശ്രീവരാഹസ്വാമിക്ഷേത്രത്തിൽ നിന്നും ( 4ന് ) കട്ടിക്കയം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ നിന്നും ( 3ന് ) ശോഭായാത്രകൾ ആരംഭിച്ച് ഉടുമ്പന്നൂർ കവലയിൽ സംഗമിച്ച് മഹാ
ശോഭായാത്രയായി തൃക്കയിൽ മഹാവിഷ്ണു ക്ഷേത്രസന്നിധിയിൽ സമാപിക്കും. തുടർന്ന് പ്രത്യേക ദീപാരാധന, ഉറിയടി, പ്രസാദവിതരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |