രാജകുമാരി: ബി. ഡിവിഷനിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ അമ്പതടിയോളം താഴ്ചയിലേക്ക് ജീപ്പ് മറിയുകയായിരുന്നു. അനന്തകൃഷ്ണൻ (25), തോമൾ (18), സജീവ് (17), ചന്ദൻ (25), പാർവതി (30), രമേശ് (48), മാമുനി (36), ജെസി എബ്രഹാം (45), തവസി (35) എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടുകാർ ഉടൻ തന്നെ വാഹനത്തിൽ ഉണ്ടായിരുന്നവരെ രാജകുമാരി ദേവമാത ആശുപത്രിയിൽ എത്തിച്ചു. ഇവരെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി വിവിധ ആശുപത്രികളിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |