SignIn
Kerala Kaumudi Online
Thursday, 22 October 2026 10.27 AM IST

നവരാത്രി ആഘോഷങ്ങൾ സമാപിച്ചു

kottaykkakath

ചെറുതോണി: കിളിയാർകണ്ടം ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഒമ്പത് ദിവസങ്ങളിലായി നടന്നു വന്ന നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരൻ തന്ത്രിയുടെയും ചേർത്തല സുമിത് തന്ത്രിയുടെയും നേതൃത്വത്തിൽ സർവ്വൈശ്വര്യ പൂജയോടെയാണ് നവരാത്രി ആഘോഷങ്ങൾ തുടങ്ങിയത്. ആഘോഷങ്ങളുടെ ഭാഗമായി കാര്യസിദ്ധി പൂജ, സമൂഹ നീരാഞ്ജനം, ദേവീപൂജ, നവരാത്രി പൂജ എന്നീ വിശിഷ്ടമായ ചടങ്ങുകൾ ക്ഷേത്രത്തിൽ നടന്നു. ക്ഷേത്ര സന്നിധിയിൽ മഹാനവമി ദിനത്തിൽ നടന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേത്രച്ചടങ്ങുകൾക്ക് വൈദീക ശ്രേഷ്ഠന്മാരായ പ്രദീഷ് ശാന്തി, സോജു ശാന്തി, നിശാന്ത് ശാന്തി, ഹരി കൃഷ്ണൻ ശാന്തി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. യൂണിയൻ കൗൺസിലർ കെ.എസ്. ജിസ്, ക്ഷേത്രം ശാന്തിമാരായ അനന്ദു ശാന്തി, അമൽ ശാന്തി എന്നിവർ നേതൃത്വം വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL