SignIn
Kerala Kaumudi Online
Thursday, 22 October 2026 10.27 AM IST

പഞ്ചായത്ത് ഓഫീസ് ഉപരോധം 23ന്

കട്ടപ്പന: ഗവ. ഹോമിയോ ഡിസ്‌പെൻസറി മാറ്റിയ നടപടിയിൽ തുടർസമരത്തിന്റെ ഭാഗമായി ഈട്ടിത്തോപ്പ് ഹോമിയോ ആശുപത്രി സംരക്ഷണ സമിതി നാളെ രാവിലെ 10ന് ഇരട്ടയാർ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും. എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, ഈട്ടിത്തോപ്പ് വിജയമാതാ പള്ളി വികാരി ഫാ. ജോസഫ് പാറക്കടവിൽ, ബഥേൽ സെന്റ് ജേക്കബ് പള്ളി വികാരി ഫാ. ജോസഫ് നടൂപ്പടവിൽ, എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ് വി.കെ ശ്രീനിവാസൻ, സിഎസ്.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകുമാർ പീരുമേട്, എസ്.എൻ.ഡി.പി യോഗം ഈട്ടിത്തോപ്പ് ശാഖ പ്രസിഡന്റ് രാജൻ വെള്ളാപ്പള്ളി, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എസ് മോഹനൻ, കേരള കോൺഗ്രസ് ( എം ) നിയോജകമണ്ഡലം പ്രസിഡന്റ് ജിൻസൺ വർക്കി, സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം ടി.സി കുര്യൻ, ബി.ജെ.പി സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമലയിൽ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് പ്രതീഷ് പ്രഭ, ഇരട്ടയാർ, നെടുങ്കണ്ടം പഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിക്കുമെന്ന് ബെന്നി കുഴികോടിയിൽ, ശ്രീകാന്ത് പേങ്ങാട്ടുതെക്കൽ, പി.ഡി മധു, രാജൻ വെള്ളാപ്പള്ളിൽ, വിനീത് വിജയൻ എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL