SignIn
Kerala Kaumudi Online
Friday, 22 May 2026 12.07 AM IST

കല്ലാറിൽ നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

f

തിരുവനന്തപുരം ​:​ പൊ​ൻ​മു​ടി​ ​സ​ന്ദ​ർ​ശ​നം​ ​ക​ഴി​ഞ്ഞ് ​മ​ട​ങ്ങി​യ​ ​ക​ല്ല​റ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ടൂ​റി​സ്റ്റ് ​സം​ഘം​ ​സ​ഞ്ച​രി​ച്ച​ ​കാ​ർ​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​കൊ​ക്ക​യി​ലേ​ക്ക് ​മ​റി​ഞ്ഞ് ​ഏ​ഴു​വ​യ​സു​കാ​രി​യ്ക്ക് ​ദാ​രു​ണാ​ന്ത്യം.​ 9​ ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​പാ​ങ്ങോ​ട് ​ക​ല്ല​റ​ ​വ​ള​ക്കു​ഴി​ ​പ​ച്ച​ ​തോ​പ്പു​വി​ള​ ​വീ​ട്ടി​ൽ​ ​ശാ​ലു​വി​ൻെ​റ​ ​മ​ക​ൾ​ ​ത്ര​യ​ന​ന്ദ​യാ​ണ് ​മ​രി​ച്ച​ത്.​ ​പൊ​ൻ​മു​ടി​ ​ക​ല്ലാ​ർ​ ​റോ​ഡി​ൽ​ ​മൂ​ന്നാം​വ​ള​വി​ന് ​സ​മീ​പം​ ​ഇ​ന്ന്​ ​വൈ​കി​ട്ട് ​ആ​റ​ര​യോ​ടെ​യാ​ണ് ​സം​ഭ​വം.​ ​

മു​പ്പ​ത് ​അ​ടി​യോ​ളം​ ​താ​ഴ്ച​യി​ലേ​ക്കാ​ണ് ​കാ​ർ​ ​മ​റി​ഞ്ഞ​ത്.​ ​കാ​റി​ൽ​ ​പ​ത്ത് ​പേ​ർ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ക​ല്ല​റ​ ​ശ്രീ​ശൈ​ല​ത്തി​ൽ​ ​അ​നൂ​പ്,​ ​നി​വേ​ദ്,​ ​തീ​‌​ത്ഥ,​ ​ക​ല്ല​റ​ ​ത​റ​ട്ട​ ​അ​ഖി​ന​ ​ഭ​വ​നി​ൽ​ ​ല​തി​ക,​ ​മ​ക​ൾ​ ​അ​ഖി​ന,​ ​പാ​ങ്ങോ​ട് ​മൂ​ന്ന് ​മു​ക്കി​ൽ​ ​ബോ​സ് ​നി​വാ​സി​ൽ​ ​ഷൈ​നി​ ​മ​ക​ൾ​ ​ഗോ​പി​ക​ ​എ​ന്നി​വ​ർ​ക്കാ​ണ് ​സാ​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ത്.​ ​ഇ​വ​രെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ വൈ​കി​ട്ട് ​പൊ​ൻ​മു​ടി,​ ​ക​ല്ലാ​ർ​ ​മേ​ഖ​ല​യി​ൽ​മ​ഴ​ ​പെ​യ്തി​രു​ന്നു.​ മ​ഴ​യെ​ ​തു​ട​ർ​ന്ന് ​ശ​ക്ത​മാ​യ​ ​മൂ​ട​ൽ​മ​ഞ്ഞ് ​വീ​ഴ്ച​യു​ണ്ടാ​യി.​ ​മ​ഞ്ഞി​ന്റെ​ ​ആ​ധി​ക്യ​മൂ​ലം​ ​റോ​ഡ് ​കാ​ണു​വാ​ൻ​ ​ക​ഴി​യാ​ത്ത​ ​അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.​ ​പ​രി​ക്കേ​റ്റ​വ​ർ​ ​അ​പ​ക​ട​നി​ല​ത​ര​ണം​ ​ചെ​യ്ത​താ​യി​ ​ഡോ​ക്ട​ർ​ ​അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KALLAR ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA