SignIn
Kerala Kaumudi Online
Saturday, 13 June 2026 10.26 PM IST

കോഴിക്കോട് അത്തോളിയിൽ ഓയിൽ മില്ലിൽ വൻ തീപിടിത്തം

READ ENGLISH VERSION
fire

കോഴിക്കോട്: അത്തോളി കണ്ണിപൊയിലിൽ എസ് ആർ ഓയിൽ മില്ലിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ 11.30നാണ് തീപിടിത്തം ഉണ്ടായത്. കൊയിലാണ്ടിയിൽ നിന്ന് രണ്ടും നരിക്കുനി, വെള്ളിമാടുകുന്ന്, പേരാമ്പ്ര എന്നീ നിലയങ്ങളിൽ നിന്നും ഓരോ യൂണിറ്റും അഗ്നിശമന സേന എത്തിയാണ് തീയണച്ചത്.

നാലുമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. മലാപ്പറമ്പ് സ്വദേശി ഷെെജുവിന്റേതാണ് ഓയിൽ മില്ല്. ഇരുമ്പ് ഷീറ്റ് കൊണ്ട് പൂർണമായി നിർമിച്ച മില്ലിനുള്ളിൽ വെളിച്ചെണ്ണയ്ക്ക് വേണ്ട കൊപ്രയും തേങ്ങയും 2000 ലിറ്ററോളം വെളിച്ചെണ്ണയും ഉണ്ടായിരുന്നു. ഇവ എല്ലാം നശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIRE, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA