SignIn
Kerala Kaumudi Online
Thursday, 20 August 2026 1.40 AM IST

ബാഗ് തിരിച്ചുകിട്ടിയ സന്തോഷത്തിൽ അമേരിക്കൻ സഞ്ചാരികൾ പറഞ്ഞു 'ദിസ് ഈസ് മിറൈക്കിൾ"

bag

തലശ്ശേരി :കേരള പൊലീസിന് ബിഗ് സല്യൂട്ടുമായി അമേരിക്കൻ വിനോദസഞ്ചാരികളായ ഹെന്ന ഹിഗിൻസും സിഗിനും മോറിസ് ജോസഫും. യാത്രയ്ക്കിടെ മൂന്നുദിവസം മുൻപ് ബാഗ് ഓട്ടോയിൽ നഷ്ടമായ ബാഗിന്റെ ഉടമകളെ കണ്ടെത്താൻ തലശേരി പൊലീസ് കാണിച്ച ആത്മാർത്ഥ പരിശ്രമത്തിനാണ് വിദേശികൾ അഭിനന്ദനമറിയിച്ചത്.
നഷ്ടപ്പെട്ട ബാഗുകൾ തിരിച്ചു കിട്ടില്ലെന്ന് കരുതി ഇവർ യാത്ര തുടരുകയായിരുന്നു .ബാഗ് നഷ്ടപ്പെട്ടത് അവരെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. എന്നാൽ തലശ്ശേരിയിലെ ഓട്ടോഡ്രൈവറായ വിനീഷിന്റെ നല്ല മനസ് ഇവർക്ക് തുണയാകുയായിരുന്നു. സഞ്ചാരികളെ ഇറക്കി അല്പദൂരം പിന്നിട്ടപ്പോഴാണ് ഓട്ടോയിലെ ബാഗുകൾ വിനീഷ് കണ്ടത്. പിന്നാലെ പോയെങ്കിലും വിദേശികളെ കണ്ടെത്താനായില്ല. പിന്നാലെ ബാഗുകൾ തലശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെത്തിച്ച് വിവരമറിയിച്ചു. എന്നാൽ ബാഗുകളന്വേഷിച്ച് സ്റ്റേഷനിൽ ആരുമെത്തിയില്ല.
പതിവ് ജോലിക്കിടെ ചൊവ്വാഴ്ച എ.എസ്.ഐ. സുവേൺ വി.ഗോപാൽ നടന്നുപോവുകയായിരുന്ന മൂന്ന് വിദേശ വിനോദസഞ്ചാരികളെ കണ്ട് അവരുമായി സംസാരിച്ചതാണ് നിർണായകമായത്. എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ സഞ്ചാരികളുടെ മുഖത്ത് ആശ്ചര്യവും അദ്ഭുതവും ഒരു പോലെ വിരിഞ്ഞു.തങ്ങളുടെ ജീവിതത്തിൽ ഇങ്ങനെയൊരനുഭവം ഇതാദ്യമെന്നായിരുന്നു പൊലീസ് സ്റ്റേഷനിലെത്തി ബാഗ് കണ്ടപ്പോൾ സഞ്ചാരികളുടെ പ്രതികരണം. ഇലക്ട്രോണിക് ഉപകരണങ്ങളുൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കളായിരുന്നു ബാഗുകളിൽ. എസ്.ഐ.മാരായ സജിത്കുമാർ, എം.കെ.ശ്രീജിത്ത്, എ.എസ്.ഐ. മാരായ സുവേൺ വി.ഗോപാൽ, കെ.ആയിഷ, കെ.ബിനീഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബാഗുകൾ കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL